Friday, October 29, 2010

കോണകം

രാജാവ്‌ നഗ്നനായിരുന്നു ......
അത് വിളിചോതാന്‍ ആരുമില്ലായിരുന്നു ....
കൂടെയുള്ളവരെ നഗരവാതിലില്‍ കാവല്‍ നിര്‍ത്തി -
അവന്‍ അവളെ തേടിയിറങ്ങി ......
അവന്‍, ഇരുട്ടിന്റെ  മറനീക്കി പകല്‍ വന്നെത്തുമ്പോള്‍ -
നാടിനെ കാത്തു കൊല്ലെണ്ടവന്‍.........
ഇരുട്ടിനെ പുതപ്പാക്കി അവളോടൊപ്പം ശയിച്ച്-
അവന്‍ രാത്രിയെ പകലാക്കി...
സാധാചാരത്തിന്റെ കാവല്‍ഭടന്മാര്‍ -
അനീതിയുടെ വിലങ്ങണിയിച് -
അവളെ തുരുങ്ങിലടക്കുമ്പോള്‍ -
രാജാവ്‌ നഗ്നനായിരുന്നു ......
അത് വിളിചോതാന്‍ ആരുമില്ലായിരുന്നു ....
അധികാരം വിറ്റ് രാജാവൊരു കോണം തുന്നിച്ചു ......

2 comments:

  1. nallath . akshara thettu kurakkuka. welcome to my blogs.please be my follower.

    ReplyDelete
  2. രാജാവിന്റെ പദവിക്കും അവന്റെ പ്രതാപത്തിനും ഒരു കോണകത്തിന്റെ വിലയെന്നു പ്രഖ്യാപനം ചെയ്യപ്പെടുന്ന, അനീതിയുടെയും അധര്‍മ്മത്തിന്റെയും തലകൊയ്തെടുക്കാന്‍ വെമ്പുന്ന കൊച്ചു കവിത! വായിക്കാന്‍ യാദൃഛികമായെത്തിയതാണ്‌. പേനയ്ക്ക്‌ വാള്‍മുനയുടെ മൂര്‍ച്ചയുണ്ട്‌. അതിനിയും വേണ്ടുവോളം ഉപയോഗിക്കുക.
    ഭാവുകങ്ങള്‍!

    ReplyDelete